ശബരിമല ആചാര സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് കടകംപള്ളി സുരേന്ദ്രന്‍

kadakampally-surendran

കൊച്ചി : ശബരിമല വിഷയത്തില്‍ നിയമം കൊണ്ടുവരേണ്ട ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശ്വാസികളെ തെരുവിലിറക്കരുതെന്നും കടകംപള്ളി പറഞ്ഞു.

ആചാര സംരക്ഷണം ഉറപ്പ് വരുത്തുമെന്ന് പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും ആ സ്ഥിതിക്ക് നിയമം കൊണ്ടുവരേണ്ടത് കേന്ദ്രസര്‍ക്കാര്‍ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരവാദിത്തം നിറവേറ്റി എന്ന് പറയാന്‍ വേണ്ടി മാത്രമായിരിക്കാം എന്‍കെ പ്രേമചന്ദ്രന്‍ ലോക് സഭയില്‍ ബില്ല് അവതരിപ്പിക്കുന്നതെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കാമെന്ന വിധി സെപ്റ്റംബര്‍ 28 നാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. യുവതീ പ്രവേശന ബില്‍ കൂടാതെ മറ്റ് സുപ്രധാന ബില്ലുകളും ഇന്ന് ലോക്സഭയില്‍ ചര്‍ച്ചയാകും.

Top