ശബരിമല; വിധി നടപ്പാക്കണമെങ്കില്‍ തന്ത്രിയുടെ അടുത്തേക്ക് പോകേണ്ട സ്ഥിതിയെന്ന് കെമാല്‍ പാഷ

Kemal Pasha

കൊച്ചി: ഭരണഘടനയനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാനുള്ള ഉത്തരവാദിത്തവും കാര്യങ്ങളില്‍ ഇടപെടാനുള്ള അവകാശവും കോടതികള്‍ക്ക് മാത്രമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. തന്ത്രിയോ മന്ത്രിയോ മുക്രിയോ അല്ല ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടതെന്നും പാഷ വിമര്‍ശിച്ചു.

ശബരിമല സ്ത്രീ പ്രവേശനവുമായ് ബന്ധപ്പെട്ട വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കണമെങ്കില്‍ തന്ത്രിയുടെ അടുത്തേക്ക് പോകേണ്ട അവസ്ഥയാണെന്നും മതങ്ങളെ കുറിച്ച് പറയാന്‍ സുപ്രീം കോടതിക്ക് എന്ത് അധികാരം… എന്നാണ് ചിലര്‍ ചോദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതിയെ വികലമായി ചിത്രീകരിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നും ഇതിലൂടെ മത ദ്രുവീകരണത്തിനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും കെമാല്‍ പാഷ പറയുന്നു.

Top