ശബരിമല സിഎഎ: സമരങ്ങളിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിച്ചു

ബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള സുപ്രിംകോടതി വിധിയെ തുടർന്നും,  ഭേദഗതി നിയമവുമായി ബന്ധപ്പെട്ടും സംസ്ഥാനത്ത് നടന്ന വിവിധ സംഭവങ്ങളിൽ ഗുരുതരമായ ക്രിമിനൽ സ്വഭാവം ഇല്ലാത്ത കേസുകൾ പിൻവലിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

ഗുരുതരമായ ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവാണു പുറത്തിറങ്ങിയത്.

പൗരത്വ പ്രക്ഷോഭങ്ങളുടെ ഭാഗമായി കേരളത്തില്‍ നടന്നത് ഭയപ്പെടുത്തുന്ന തരത്തിലുള്ള പ്രതിഷേധങ്ങളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.കൊച്ചിയിലും കോഴിക്കോടുമെല്ലാം നടന്ന സമരങ്ങള്‍ ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top