സുപ്രീംകോടതി വിധി പകല്‍ വെളിച്ചത്തില്‍ നടപ്പാക്കാന്‍ കഴിയാത്ത സര്‍ക്കാര്‍; വിമര്‍ശനവുമായി പി.കെ.കൃഷ്ണദാസ്

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ബിജെപി സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ.കൃഷ്ണദാസ്. ഇന്ന് പാര്‍ട്ടി സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

51 യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചെന്നുള്ള കള്ളക്കണക്ക് നല്‍കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും സുപ്രീംകോടതിയെ പോലും തെറ്റിദ്ധരിപ്പിച്ച സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയന് തുടരുവാന്‍ ധാര്‍മികാവകാശമില്ലെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി പകല്‍ വെളിച്ചത്തില്‍ നടപ്പാക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് കേരളത്തിലേതെന്നും ജനങ്ങളുടെ കോടതിയില്‍ സര്‍ക്കാരിന് മാപ്പ് ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top