ശബരിമല: ബിജെപിയുടെ സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ബി.ജെ.പി നടത്തി വന്ന സമരം ഇന്ന് അവസാനിപ്പിക്കും. 49 ദിവസമായി ബിജെപി നടത്തി വരുന്ന അനിശ്ചിതകാല സമരം ഇന്ന് രാവിലെ 10.30നാണ് അവസാനിപ്പിക്കുന്നത്.

സെക്രട്ടേറിയേറ്റിനു മുന്നില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ തുടക്കം കുറിച്ച നിരാഹരം സമരം ഇപ്പോള്‍ നയിക്കുന്നത് ദേശീയ നിര്‍വ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസാണ്. യുവതികള്‍ ദര്‍ശനം നടത്തിയതും, രണ്ടാം നിര നേതാക്കള്‍ സമരം നയിക്കാനെത്തിയതും പ്രവര്‍ത്തകരുടെ വീര്യം കെടുത്തി. തുടര്‍ച്ചയായ ഹര്‍ത്താലുകളും തിരിച്ചടിയായി.

ശബരിമല നട അടയ്ക്കുന്നതും പുനഃപരിശോധനാ ഹരജി പരിഗണിക്കുന്നത് മാറ്റുകയും ചെയ്ത സാഹചര്യത്തിലാണ് സമരം അവസാനിക്കാന്‍ തീരുമാനമായാത്. നിരാഹാര സമരം നിര്‍ത്താനാണ് ആര്‍.എസ്.എസും നിര്‍ദ്ദേശം നല്‍കിയത്.

അതേസമയം, വിശ്വാസ സംരക്ഷണത്തിനായുള്ള സമരം പൂര്‍ണ വിജയമായില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.

Top