ശബരിമല വിഷയത്തില്‍ വിശ്വാസികളെ ചതിച്ചത് ബിജെപിയാണെന്ന് ശശി തരൂര്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വിശ്വാസികളെ ചതിച്ചതു ബിജെപിയാണെന്നും കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണെന്നും തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. കേന്ദ്രത്തിലിരിക്കുന്ന ബിജെപി സര്‍ക്കാരിനു കോടതിയില്‍ ഹര്‍ജി നല്‍കാനും പാര്‍ലമെന്റില്‍ നിയമ നിര്‍മാണം നടത്താനും ഓര്‍ഡിനന്‍സ് കൊണ്ടുവരുവാനും സാധിക്കുമായിരുന്നുവെന്നും എന്നാല്‍ അവര്‍ അത് ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമലയെ ഒരു സുവര്‍ണാവസരമായാണു ബിജെപി കണ്ടതെന്നും ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ തന്നെ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തുവെന്നും ശശി തരൂര്‍ പറഞ്ഞു. ചില വിശ്വാസങ്ങളുടെ കാര്യം വരുമ്പോള്‍ മാത്രം കാണിക്കുന്ന ജാഗ്രത സംസ്ഥാന സര്‍ക്കാര്‍ ശബരിമലയുടെ കാര്യത്തില്‍ പുലര്‍ത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top