ശബരിമല തന്ത്രി വിളിച്ചോ എന്ന് അറിയില്ല; നിലപാട് മാറ്റി ശ്രീധരന്‍ പിള്ള

Sreedharan Pilla

തിരുവനന്തപുരം: ശബരിമല തന്ത്രി വിളിച്ചെന്ന നിലപാട് മാറ്റി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള.

തന്ത്രി എന്നല്ല, തന്ത്രി കുടുംബത്തിലെ ആരെങ്കിലുമാവാം എന്നാണ് ഉദ്ദേശിച്ചതെന്നും കണ്ഠരര് രാജീവര് വിളിച്ചോ എന്ന് അറിയില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

വിളിച്ചിട്ടില്ലെന്ന് രാജീവര് പറഞ്ഞെങ്കില്‍ അത് ശരിയായിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. നടയടച്ചിടുന്നതിനെ കുറിച്ച് തന്ത്രി തന്നെ വിളിച്ച് ഉപദേശം ചോദിച്ചെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.

Top