ശബരിമല കര്‍മസമിതിയ്ക്ക് ബിജെപിയുടെ പിന്തുണയുണ്ട്; വ്യക്തമാക്കി ശ്രീധരന്‍ പിള്ള

sreedharanpilla

കൊച്ചി: ശബരിമല വിഷയത്തില്‍ സര്‍ക്കുലര്‍ ഇറക്കിയത് സമ്മതിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള രംഗത്ത്.

ശബരിമല കര്‍മസമിതിയ്ക്ക് ബിജെപിയുടെ പിന്തുണയുണ്ടെന്നും നിലയ്ക്കലില്‍ വീണ്ടും പ്രക്ഷോഭം ആരംഭിക്കുമെന്നും അതിന്റെ ഭാഗമായി കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ അടുത്ത ദിവസം ശബരിമലയിലെത്തുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ഡിസംബര്‍ 5മുതല്‍ ശബരിമല സംരക്ഷണ സദസ് സംഘടിപ്പിക്കുമെന്നും സാവകാശ ഹര്‍ജി ജനങ്ങളെ കബളിപ്പിക്കുവാന്‍ വേണ്ടിയുള്ളതാണെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

Top