ശബരിമല വിഷയം; ബിജെപി സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് പി.എസ്.ശ്രീധരന്‍പിള്ള

sreedharanpilla

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയം സംബന്ധിച്ച് ബിജെപിയുടെ സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള.

സമരം അവസാനിപ്പിച്ചതായി താന്‍ പറഞ്ഞെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ഉപതെരഞ്ഞെടുപ്പ് ബിജെപിക്ക് എതിരാണെന്ന് മാധ്യമങ്ങള്‍ പറയുന്നത് മണ്ടത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിലെയും ത്രിപുരയിലെയും പോലെ ഉപതെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന് കേരളത്തിലും സംഭവിക്കുമെന്നതിന്റെ സൂചനയാണ് ലഭിക്കുന്നതെന്നും സംസ്ഥാനത്ത് മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും അതിനെതിരെ സംസാരിക്കാന്‍ ഇവിടെ ആരുമില്ലെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

Top