അയ്യപ്പന്‍ വിളക്കിന് ബിജെപിയുടെ പിന്തുണ ഉണ്ടായിരിക്കുമെന്ന് പി.എസ് ശ്രീധരന്‍ പിള്ള

പത്തനംതിട്ട: ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ഈ മാസം 26ന് സംഘടിപ്പിക്കുന്ന അയ്യപ്പന്‍ വിളക്കിന് ബിജെപി പിന്തുണ നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.

26ന് വൈകിട്ട് 6 മുതല്‍ 6.30 വരെ ഹൈവേകള്‍ കേന്ദ്രീകരിച്ചാണ് അയ്യപ്പന്‍ വിളക്ക് സംഘടിപ്പിക്കുക. വനിതാമതില്‍ വിഭജനവും വിദ്വേഷവും വളര്‍ത്താനുള്ള നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ, ബിജെപി നടത്തിയ ഹര്‍ത്താലിനെ ന്യായീകരിച്ചും ശ്രീധരന്‍ പിള്ള രംഗത്തെത്തിയിരുന്നു. എല്ലാ നേതാക്കളുമായി ആലോചിച്ച് തന്നെയാണ് ഹര്‍ത്താല്‍ എന്ന തീരുമാനമെടുത്തതെന്നും ബിജെപി നടത്തിയ രണ്ടു ഹര്‍ത്താലുകളും തെറ്റാണെന്ന വിലയിരുത്തലില്ലെന്നും ചിലര്‍ ബിജെപിക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കിയിരുന്നു.

Top