ശബരിമല യുവതീപ്രവേശനത്തിനെതിരെയല്ല ബിജെപിയുടെ സമരമെന്ന് ശ്രീധരന്‍ പിള്ള

കൊച്ചി: ശബരിമല യുവതീപ്രവേശനത്തിനെതിരായുള്ള സമരമല്ല ബിജെപി നടത്തുന്നതെന്ന് പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.

സ്ത്രീ പ്രവേശനമല്ല 10 വയസിനും 50 വയസിനും ഇടയിലുള്ള യുവതികളെ കയറ്റുന്നതാണ് അവിടുത്തെ പ്രശ്‌നമെന്നും തന്റെ പ്രസ്താവനകള്‍ വളച്ചൊടിച്ച് വാര്‍ത്തയുണ്ടാക്കുന്ന രീതി ശരിയല്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

യുവതി എന്നൊരു വാക്ക് താന്‍ പറഞ്ഞിട്ടില്ല, സ്ത്രീ പ്രവേശനത്തിനെതിരായ സമരമല്ല ഇതെന്നാണ് പറഞ്ഞത് സമരം ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട് അദ്ദേഹം വ്യക്തമാക്കി.

Top