ശബരിമല വിഷയം; സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് തുഷാർ വെള്ളാപ്പള്ളി

കൊച്ചി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനേയും ബിജെപി കേന്ദ്രനേതൃത്വത്തേയും സമീപിക്കുമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി.

കോടിക്കണക്കിന് വിശ്വാസികളെ ബാധിക്കുന്ന ശബരിമല വിഷയം അപക്വമായി രീതിയില്‍ കൈകാര്യം ചെയ്ത സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും കന്യാസ്ത്രീകളെ പീഡിപ്പിച്ച ബിഷപ്പിനെ സംരക്ഷിക്കാന്‍ ശ്രമിച്ചവരാണ് ശബരിമല തന്ത്രിയെ ആക്ഷേപിച്ച് ഓടിക്കാന്‍ നോക്കുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

വനിതാമതിലിന് പൂര്‍ണ പിന്തുണയുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സര്‍ക്കാരിനൊപ്പം നിന്നെങ്കിലും യുവതികള്‍ ശബരിമലയില്‍ കയറിയ ശേഷം സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

Top