മല കയറാന്‍ മറുതന്ത്രം ഒരുക്കി ബിജെപി; സര്‍ക്കാര്‍ പ്രതിരോധത്തിലേക്ക്. . .

ബരിമലയില്‍ ബി.ജെ.പി ബി.ജെ.പി നേതാക്കളെ അറസ്റ്റു ചെയ്ത് ജയിലിലടക്കുന്ന കേരള സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും കേന്ദ്ര മന്ത്രിമാരെയും ശബരിമലയിലെത്തിക്കാനുറച്ച് ആര്‍.എസ്.എസ് കേന്ദ്ര നേതൃത്വം.

ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ അറസ്റ്റു ചെയ്തതിനു പിന്നാലെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ ജയിലിലടച്ചതും സംഘപരിവാര്‍ നേതാക്കളെ വേട്ടയാടുന്നതുമാണ് ആര്‍.എസ്.എസ് ഇടപെടലിനു കാരണം. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ശബരിമലയിലേക്കെത്തുമ്പോള്‍ ബി.ജെ.പി നേതാക്കളെ തടയുന്ന സര്‍ക്കാരിന് ഇവരെ പോലീസ് എസ്‌കോര്‍ട്ടോടെ ശബരിമലയിലെത്തിക്കേണ്ടിവരും.

ശബരിമലയിലെ സ്ഥിതി വിശേഷങ്ങള്‍ സംബന്ധിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. ശ്രീധരന്‍പിള്ള ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രി അടക്കമുള്ളവരെ ബി.ജെ.പി അദ്ധ്യക്ഷന്‍ വിവരങ്ങള്‍ ധരിപ്പിച്ചു.

K Surendran

അടിയന്തിരാവസ്ഥക്കു സമാനമായ പോലീസ് രാജാണ് കേരളത്തിലെന്നും ഭക്തജനങ്ങളെ അടക്കം തടയുന്നുവെന്നുമാണ് സംസ്ഥാന നേതൃത്വം ആര്‍.എസ്.എസ് കേന്ദ്ര നേതൃത്വത്തെയും അറിയിച്ചിട്ടുള്ളത്. ശബരിമല സമരം മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കാനും സംഘപരിവാര്‍ തീരുമാനമുണ്ട്.

ബി.ജെ.പിയും ആര്‍.എസ്.എസുമായി അകലം പാലിച്ചിരുന്ന എന്‍.എസ്.എസ് നേതൃത്വം സുരേന്ദ്രന്റെ അറസ്റ്റോടെ സര്‍ക്കാരിനെതിരെ തിരിഞ്ഞത് അനുകൂലമാക്കാനുള്ള നീക്കവും ബി.ജെ.പി കേന്ദ്ര നേതൃത്വം ആരംഭിച്ചുകഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ തന്നെ ശബരിമലയിലെത്തിക്കാനാണ് നീക്കം. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവരെയും ഇവിടെയെത്തിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. മിസോറാം ഗവര്‍ണറായ കുമ്മനം രാജശേഖരനും ശബരിമലയിലേക്കെത്തും.

sabarimala 1234

ശബരിമല കര്‍മ്മ സമിതി ഇന്ന് ഗവര്‍ണറെ കണ്ട് ശബരിമലയില്‍ സര്‍ക്കാര്‍ ഭക്തരുടെ അവകാശങ്ങള്‍ ലംഘിച്ച് പോലീസ് രാജ് നടപ്പാക്കുന്നെന്ന് പരാതി നല്‍കുന്നുണ്ട്. ശബരിമല അറസ്റ്റില്‍ ഹര്‍ത്താലും വഴിതടയലും അടക്കമുള്ള ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണറുടെ ഈ നീക്കം സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും.

റിപ്പോര്‍ട്ട്: കെ.ബി ശ്യാമപ്രസാദ്‌

Top