ശബരിമല ; സമരപരിപാടികളുടെ ഭാവി തീരുമാനിക്കാന്‍ ബി ജെ പിയുടെ കോര്‍ കമ്മിറ്റി യോഗം ഇന്ന്

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ സമരപരിപാടികളുടെ ഭാവി തീരുമാനിക്കാന്‍ ബി ജെ പിയുടെ കോര്‍ കമ്മിറ്റിയും ഭാരവാഹിയോഗവും ഇന്ന് ചേരും.

സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലില്‍ വേണുഗോപാലന്‍ നായരുടെ ആത്മഹത്യയുടെ പേരില്‍ നടത്തിയ ഹര്‍ത്താലിനെ കുറിച്ചും ചര്‍ച്ചയുണ്ടാകും. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശനത്തെകുറിച്ചും യോഗം ചര്‍ച്ച ചെയ്യും.

അതേസമയം, ശബരിമല വിഷയത്തില്‍ ബി ജെ പിയുടെ അനിശ്ചിതകാല നിരാഹാര സമരം പതിനെഴാം ദിവസത്തിലേക്ക് കടന്നു. സെക്രട്ടേറിയേറ്റിന് മുന്നിലെ സി കെ പത്മനാഭന്റെ അനിശ്ചിതകാല നിരാഹാരസമരം പത്താം ദിവസവും തുടരുകയാണ്.

സി കെ പത്മനാഭന്റെ ആരോഗ്യനില മോശമായാല്‍ ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ സമരം ഏറ്റെടുക്കും. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബി ജെ പി സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്നത്.

Top