ശബരിമല വിഷയം ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയ അവസരമാക്കിയെന്ന് എന്‍എസ്എസ്

ചങ്ങനാശേരി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനവുമായി എന്‍എസ്എസ് രംഗത്ത്. ശബരിമല യുവതീപ്രവേശന വിഷയത്തെ ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയ അവസരമാക്കിയെന്നാണ് എന്‍എസ്എസ് വിമര്‍ശിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമദൂര നിലപാട് തന്നെയാണ് സ്വീകരിക്കുകയെന്നും ശബരിമലയിലെ ആചാര സംരക്ഷണത്തില്‍ വിശ്വാസി സമൂഹത്തോടൊപ്പമാണ് സമുദായം നിന്നതെന്നും ശബരിമലയിലെ നിയമനടപടികള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറായില്ലെന്നും എന്‍എസ്എസ് വിമര്‍ശിച്ചു.

Top