നിരാഹാര സമരം : സി കെ പത്മനാഭന്‍റെ ആരോഗ്യനില മോശമെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം സി കെ പത്മനാഭന്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക് കടന്നു. അതേസമയം സി കെ പത്മനാഭന്റെ ആരോഗ്യനില മോശമായി വരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സി കെ പത്മനാഭന്റെ ആരോഗ്യനില മോശമായാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ സമരം ഏറ്റെടുത്തേക്കും.

ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലെ സമര പരിപാടികള്‍ സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരം 14-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആദ്യം സമരം ആരംഭിച്ച എ എന്‍ രാധാകൃഷ്ണിന്റെ നില മോശമായതിനെ തുടര്‍ന്നാണ് സി കെ പത്മനാഭന്‍ സമരം ഏറ്റെടുത്തത്. ഡിസംബര്‍ മൂന്നിനാണ് സമരം ആരംഭിച്ചത്.

Top