ആര്‍പ്പോ ആര്‍ത്തവ പരിപാടിയില്‍ പങ്കെടുക്കാന്‍ ബിന്ദുവും കനകദുര്‍ഗയും

കൊച്ചി: ആര്‍ത്തവ അയിത്തത്തിനെതിരെ സന്ദേശം ഉയര്‍ത്തുന്ന ആര്‍പ്പോ ആര്‍ത്തവ പരിപാടിയില്‍ പങ്കെടുക്കാന്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും എത്തി. ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ ഇതുവരെ പൊലീസ് സംരക്ഷണത്തിലായിരുന്നു.

ശബരിമല യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തതെന്നാണ് സംഘാടകര്‍ പറയുന്നത്.

അതേസമയം, പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്.

രണ്ടുദിവസമായിട്ടാണ് ആര്‍പ്പോ ആര്‍ത്തവം പരിപാടി സംഘടിപ്പിച്ചത്. സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി എത്തുമെന്നായിരുന്നു സംഘാടകര്‍ അറിയിച്ചിരുന്നത്. പോലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പരിപാടിയില്‍ നിന്ന് പിന്മാറുന്നതെന്നാണ് സൂചനകള്‍.

Top