ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആന്ധ്രപ്രദേശില്‍ നിന്നുള്ള ആറ് യുവതികള്‍ മടങ്ങിപ്പോയി

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആന്ധ്രപ്രദേശില്‍ നിന്നുള്ള ആറ് യുവതികള്‍ മടങ്ങിപ്പോയി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ഇവര്‍ മടങ്ങിയത്. പൊലീസ് നിലവിലെ കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ് പമ്പവരെയെത്തിയ സ്ത്രീകള്‍ ദര്‍ശനം നടത്താതെ മടങ്ങാന്‍ തീരുമാനിച്ചത്.

അതേസമയം ശബരിമലയില്‍ ദര്‍ശനത്തിനായി യുവതികള്‍ എത്തിയതായി സംശയം ഉണ്ടായതിനെ തുടര്‍ന്നു നടപ്പന്തലില്‍ പ്രതിഷേധം നടത്തി. മൂന്ന് സ്ത്രീകളാണ് ഇരുമുടിക്കെട്ടുമായി അയ്യപ്പ ദര്‍ശനത്തിനായി എത്തിയത്. ഇവര്‍ക്ക് 50 വയസില്‍ മുകളില്‍ പ്രായമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധക്കാര്‍ നാമജപ പ്രതിഷേധവുമായി നടപ്പന്തലില്‍ തടയുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകനെയും പ്രതിഷേധകാര്‍ ആക്രമിച്ചു.

Top