ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്രപ്രദേശ് സ്വദേശികളുടെ ബസിനു നേരെ ആക്രമണം

നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്രപ്രദേശ് സ്വദേശികളുടെ ബസിനു നേരെ ആക്രമണം. നിലയ്ക്കല്‍ പാര്‍ക്കിങ്ങില്‍ വെച്ചാണ് ബസിന്റെ ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്തു. ബസില്‍ യുവതികളായ സ്ത്രീകളുണ്ടായിരുന്നതാണ് സംഘര്‍ഷത്തിന് കാരണമായത്. തമിഴ്‌നാട് സ്വദേശികളാണ് വാഹനം എറിഞ്ഞു തകര്‍ത്തത്.

പാര്‍ക്കിങ്ങിനായി എത്തിയ ബസില്‍ യുവതികളെ കണ്ടതോടുകൂടെ തമിഴ്‌നാട് സ്വദേശികളായ പ്രതിഷേധക്കാര്‍ വാഹനം തടയുകയും അവരുമായി വാക്കേറ്റം ഉണ്ടാവുകയുമായിരുന്നു.

തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. തങ്ങള്‍ ദര്‍ശനത്തിന് എത്തിയതല്ലെന്നും കൂടെയുള്ള ദര്‍ശനം നടത്തുമ്പോള്‍ തങ്ങള്‍ നിലയ്ക്കലില്‍ തുടരുമെന്നും യുവതികള്‍ വ്യക്തമാക്കിയതോടെ പ്രതിഷേധക്കാര്‍ പിന്‍മാറുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കണ്ടാല്‍ അറിയുന്ന തമിഴ്‌നാട് സ്വദേശികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Top