ശബരിമല വിഷയം; ബിജെപിയുടെ സമരം പൂര്‍ണ്ണ വിജയമാണെന്ന് എ.എന്‍.രാധാകൃഷ്ണന്‍

an radhakrishnan

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് നടത്തിയ സമരം പൂര്‍ണ്ണ വിജയമാണെന്ന് ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണന്‍.

കേരളം ഇതുവരെ ഇത്തരമൊരു സമരം കണ്ടിട്ടില്ലെന്നും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജനലക്ഷങ്ങളാണ് അണിചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിഘടനവാദികളുമായി ചേര്‍ന്ന് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വിശ്വാസികളെ അടിച്ചമര്‍ത്തുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നതെന്നും സര്‍ക്കാരിന്റെ ഇത്തരം വിശ്വാസ വിരുദ്ധമായ നിലപാടുകള്‍ക്കെതിരെ ഭക്തര്‍ക്കൊപ്പം ചേര്‍ന്ന് സമരം തുടരുമെന്നും എ.എന്‍. രാധാകൃഷ്ണന്‍ വ്യക്തമാക്കി.

Top