ശബരിമല സ്ത്രീപ്രവേശനം; സര്‍വ്വകക്ഷി യോഗം പരാജയം, ബഹിഷ്‌ക്കരിച്ച് പാര്‍ട്ടികള്‍

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയം സംബന്ധിച്ച സുപ്രീംകോടതി വിധി ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന സര്‍വ്വ കക്ഷി യോഗം അലസിപ്പിരിഞ്ഞു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാടെടുത്തു. ഇത് മറ്റ് പാര്‍ട്ടികളെ പ്രകോപിതരാക്കി. കേവലം വാക്‌പോരുകളും പരസ്പര ആരോപണങ്ങളും മാത്രമാണ് യോഗത്തില്‍ ഉണ്ടായത്.

സര്‍ക്കാര്‍ നടപടികളോട് എല്ലാവരും സഹകരിക്കേണ്ടതാണെന്നും യോഗം തുടങ്ങിയപ്പോള്‍ നടത്തിയ ആമുഖപ്രസംഗത്തില്‍ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കോടതി വിധി നടപ്പാക്കേണ്ട സാഹചര്യം മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിക്കുകയും ചെയ്തു. വെറുതെ സമയം കളഞ്ഞു എന്നാണ് ബിജെപി പ്രതികരിച്ചത്. വിശ്വാസികളെ തല്ലച്ചതയ്ക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. ശ്രീധരന്‍ പിള്ള പ്രതികരിച്ചു.

സര്‍ക്കാരിന് പിടിവാശിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Top