ശബരിമല വിമാനത്താവള നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്കു കേന്ദ്രാനുമതി ലഭിച്ചതോടെ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളുടെ മാതൃകയില്‍ സര്‍ക്കാരിന്റെയും സ്വകാര്യ സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും സഹകരണത്തോടെയാകും ശബരിമല വിമാനത്താവളവും പൂര്‍ത്തിയാക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Top