ശബരിമല നിയന്ത്രണങ്ങളില്‍ ഇളവ് തേടി എ പത്മകുമാര്‍ ഡിജിപിയുമായി ചര്‍ച്ച നടത്തുന്നു

PATHMAKUMAR

തിരുവനന്തപുരം: ശബരിമലയില്‍ നിലനില്‍ക്കുന്ന പോലീസ് നിയന്ത്രണങ്ങളില്‍ ഇളവ് തേടി ദേവസ്വം ബോര്‍ഡ്. ഡിജിപി ലോക്‌നാഥ് ബഹ്‌റയുമായി ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ചര്‍ച്ച നടത്തുകയാണ്. എം.വി ജയരാജനും ഡിജിപിയ്‌ക്കൊപ്പമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് ചര്‍ച്ച. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല.

കനത്ത നിയന്ത്രണങ്ങളാണ് പോലീസ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. പകല്‍ സമയത്തും ഭക്തര്‍ക്ക് നിയന്ത്രണങ്ങളുണ്ട്. ഇതിനെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി.
അതേസമയം, കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയില്‍ എത്തും.

Top