ശബരിമലയില്‍ തിരക്ക് ഉള്‍കൊള്ളാന്‍ കഴിയുന്നതിലും അപ്പുറമാണ്; എഡിജിപി

പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് ഉള്‍കൊള്ളാന്‍ കഴിയുന്നതിലും അപ്പുറമാണെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍. 80,000 ആളുകളെ ഉള്‍കൊള്ളുന്ന ഇടത്ത് ഒരു ലക്ഷത്തിലധികം ആളുകള്‍ വരുന്നതായി എഡിജിപി പറഞ്ഞു. ദര്‍ശനം അല്ല പ്രശ്‌നം, മറിച്ച് ദര്‍ശനത്തിന് എടുക്കുന്ന സമയമാണ്. പമ്പയിലെ പാര്‍ക്കിംഗിനെ തുടര്‍ന്ന് തിരക്ക് ക്രമീകരിക്കാന്‍ ഇടത്താവളങ്ങളില്‍ നിയന്ത്രിച്ചേ മതിയാകൂ.

നിലവില്‍ ഇടത്താവളങ്ങളില്‍ ഉള്ള ഭക്തര്‍ അവിടെ തന്നെ തുടരണമെന്നും എഡിജിപി പറഞ്ഞു. പമ്പയില്‍ പാര്‍ക്കിംഗ് അനുവദിച്ചാല്‍ നിലക്കലിലെ പ്രശ്‌നങ്ങള്‍ അല്പം കുറയുമെന്ന് എഡിജിപി വ്യക്തമാക്കി. ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി പ്രതീക്ഷിക്കുന്നുണ്ട്. വെര്‍ച്വല്‍ ക്യൂ പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും എഡിജിപി കൂട്ടിച്ചേര്‍ത്തു.

Top