ഓസ്ട്രേലിയക്കെതിരായ ടീമില്‍ രവിചന്ദ്രന്‍ അശ്വിന്‍ തിരിച്ചെത്തിയതില്‍ പ്രതികരിച്ച് സാബാ കരീം

ന്യൂഡല്‍ഹി: രവിചന്ദ്രന്‍ അശ്വിന്റെ ഇന്ത്യയുടെ ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവില്‍ പ്രതികരണവുമായി മുന്‍ ക്രിക്കറ്റ് താരാം സാബാകരീം. ബൈറ്റ് ബോളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന ക്യാപ്റ്റന്റെ ബോധ്യമാണ് അശ്വിന്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ ഇടയായതെന്ന് സാബാ കരീം ഊന്നിപ്പറഞ്ഞു പറഞ്ഞു. റിസര്‍വിലിരിക്കുന്ന മറ്റ് കളിക്കാരും മികച്ച പ്രകടനം നടത്തുന്നവരാണെന്നും സാബാ കരീം പറഞ്ഞു. ശ്രേയസ് അയ്യരെ ടീമില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തെയും ആദ്ദേഹം പ്രശംസിച്ചു. ഏകദിനമത്സരങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ അദ്ദേഹത്തിന് കഴിയും.

ടീം മാനേജ്മെന്റും സെലക്ടര്‍മാരും ശ്രേയസിനെ അത്രമേല്‍ വിശ്വസിക്കുന്നു ശരിയായ സമയത്ത് ആവശ്യമായ സ്‌കോര്‍ നേടാന്‍ ഈ താരത്തിന് കഴിയുമെന്നും സാബാ കരീം പറഞ്ഞു. സെപ്റ്റംബര്‍ 22നാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ആരംഭിക്കുന്നത്. വിരാട് കോലിക്കും രോഹിത് ശര്‍മ്മയ്ക്കും ആദ്യ രണ്ട് മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചു. ആദ്യ രണ്ട് മത്സരങ്ങളില്‍ കെ.എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുക. രവീന്ദ്ര ജഡേജ ഉപനായകനാകും. എന്നാല്‍ മൂന്നാം മത്സരത്തില്‍ സൂപ്പര്‍താരങ്ങളെല്ലാം മടങ്ങിവരും. രോഹിത് ശര്‍മ്മ ടീമിനെ നയിക്കുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ ഉപനായകനാകും.

Top