ചിയാന്‍ വിക്രമിന്റെ സാമി സ്‌ക്വയറിന്റെ കിടിലന്‍ ട്രെയിലറെത്തി

saamy

ചിയാന്‍ വിക്രം നായകവേഷത്തിലെത്തുന്ന ചിത്രം സാമി സ്‌ക്വയറിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. 2003ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗമാണിത്. കീര്‍ത്തി സുരേഷാണ് വിക്രമിന്റെ നായികയായി എത്തുന്നത്. ഐശ്വര്യ രാജേഷും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. വ്യത്യസ്തമായ മൂന്ന് ലുക്കുകളിലൂടെ ബോബി സിംഹയും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തും. ആറ് മാസത്തെ പ്രയത്‌നത്തിനൊടുവിലാണ് സിംഹയുടെ ലുക്കുകള്‍ തീരുമാനിച്ചത്.

പ്രഭു, ജോണ്‍ വിജയ് സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് സാമി 2വിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. പ്രിയന്‍ എ വെങ്കിടേഷ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് വി.ടി വിജയനാണ് എഡിറ്റിങ്ങ് ചെയ്യുന്നത്.

Top