വിക്രം നായകനാകുന്ന സാമി സ്‌ക്വയര്‍ സെപ്റ്റംബറില്‍ റിലീസിനെത്തും

saamy

വിക്രമിനെ കേന്ദ്രകഥാപാത്രമാക്കി ഹരി സംവിധാനം ചെയ്യുന്ന ചിത്രം സാമി സ്‌ക്വയര്‍ സെപ്റ്റംബറില്‍ തിയറ്ററുകളിലെത്തും. റിലീസ് തിയതി ഉടന്‍ പ്രഖ്യാപിക്കും. 2003ല്‍ വിക്രമും, തൃഷയും നായികാ നായകന്മാരായെത്തിയ മെഗാഹിറ്റ് ചിത്രമായ സ്വാമിയുടെ രണ്ടാം ഭാഗമാണ് സ്വാമി സ്‌ക്വയര്‍.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ വിക്രം ഡബിള്‍ റോളിലാണ് എത്തുന്നത്. മകനായെത്തുന്ന വിക്രമും പൊലീസ് ഓഫീസറുടെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. പെരുമാള്‍ പിച്ചെയുടെ മക്കളായി ബോബി സിംഹ, ഒഎകെ സുന്ദര്‍, ജോണ്‍ വിജയ് എന്നിവരെത്തുന്നു. ഡല്‍ഹി, നോയിഡ, ആഗ്ര, ജയ്പൂര്‍, നൈനിറ്റാല്‍, കാഠ്മണ്ഡു തുടങ്ങിയ സ്ഥലങ്ങളിലാണ് സ്വാമി സ്‌ക്വയറിന്റെ ഷൂട്ടിങ്ങ് ലൊക്കേഷന്‍.

അതേസമയം സിനിമാ നിര്‍മ്മാതക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തില്‍ തൃഷ സിനിമയില്‍ നിന്ന് പിന്‍മാറിയിരുന്നു. അതോടെ പ്രധാന നായികയായി കീര്‍ത്തി സുരേഷിനെ തിരഞ്ഞെടുക്കുകയായിരുന്നു. പ്രഭു, ഗണേഷ് സൂരി, ദേവി ശ്രീ പ്രസാദ് തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ദേവി ശ്രീ പ്രസാദിന്റേതാണ് സംഗീതം. അഞ്ച് ഗാനങ്ങളാണ് സാമി സ്‌ക്വയറിലുള്ളത്.

Top