സാമി സ്‌ക്വയറിന്റെ പുതിയ പോസ്റ്ററില്‍ വിക്രമും ബോബി സിംഹയും

ചിയാന്‍ വിക്രമിനെ നായകനാക്കി ഹരി സംവിധാനം ചെയ്യുന്ന ചിത്രമാണ് സാമി സ്‌ക്വയര്‍. 2003ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗമാണിത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ബോബി സിംഹയും വിക്രമുമാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. വ്യത്യസ്തമായ മൂന്ന് ലുക്കുകളിലൂടെയാണ് ബോബി സിംഹ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. സെപ്റ്റംബര്‍ 20നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കീര്‍ത്തി സുരേഷാണ് വിക്രമിന്റെ നായികയായി എത്തുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രഭു, ജോണ്‍ വിജയ് സൂരി, ഐശ്വര്യ രാജേഷ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് സാമി 2വിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. പ്രിയന്‍ എ വെങ്കിടേഷ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് വി.ടി വിജയനാണ് എഡിറ്റിങ്ങ് ചെയ്യുന്നത്.

Top