വിക്രമിന്റെ ‘സാമി സ്‌ക്വയര്‍’; പുതിയ പ്രൊമോ വീഡിയോ കാണാം

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിക്രമിന്റെ സാമി സ്‌ക്വയര്‍ റിലീസിനിരിക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ പുതിയ പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിലെ പ്രധാനപ്പെട്ട രംഗങ്ങളെല്ലാം ചേര്‍ത്താണ് പ്രൊമോ തയ്യാറാക്കിയിരിക്കുന്നത്.

ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ യു സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നു. 2003ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗമാണിത്. കീര്‍ത്തി സുരേഷാണ് വിക്രമിന്റെ നായികയായി എത്തുന്നത്.

ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. വ്യത്യസ്തമായ മൂന്ന് ലുക്കുകളിലൂടെ ബോബി സിംഹയും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തും. ആറ് മാസത്തെ പ്രയത്‌നത്തിനൊടുവിലാണ് സിംഹയുടെ ലുക്കുകള്‍ തീരുമാനിച്ചത്.

പ്രഭു, ജോണ്‍ വിജയ് സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് സാമി 2വിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. പ്രിയന്‍ എ വെങ്കിടേഷ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് വി.ടി വിജയനാണ് എഡിറ്റിങ്ങ് ചെയ്യുന്നത്. ചിത്രം സെപ്റ്റംബര്‍ 21ന് തിയേറ്ററുകളിലെത്തും.

Top