മൊളകാപൊടിയേ… സാമി രണ്ടാം ഭാഗത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു

ചിയാന്‍ വിക്രം പ്രധാന വേഷത്തിലെത്തുന്ന സാമി സ്‌ക്വയറിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. മൊളകാപൊടിയേ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. ദേവീ ശ്രീപ്രസാദാണ് സംഗീതം നല്‍കിയിരിക്കുന്നത്.

2003ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗമാണിത്. കീര്‍ത്തി സുരേഷാണ് വിക്രമിന്റെ നായികയായി എത്തുന്നത്. ഐശ്വര്യ രാജേഷും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

പ്രഭു, ജോണ്‍ വിജയ് സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് സാമി 2വിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. പ്രിയന്‍ എ വെങ്കിടേഷ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് വി.ടി വിജയനാണ് എഡിറ്റിങ്ങ് ചെയ്യുന്നത്.

Top