പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘സാഹോ’; കിടിലന്‍ ഗാനം പുറത്തുവിട്ടു

പ്രശസ്ത തെലുങ്ക് സംവിധായകന്‍ സുജിത്ത് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘സാഹോ’. പ്രഭാസ് നായകനായെത്തുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. യാസിന്‍ നിസാര്‍, ധ്വാനി ഭാനുശാലി, തനിഷ് ബാഗ്ചി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 15ന് തിയേറ്ററുകളില്‍ എത്തും.

ശ്രദ്ധ കപൂര്‍ നായികയായി എത്തുന്ന സാഹോയ്ക്ക് മൂന്ന് വ്യത്യസ്ത ഭാഷകളില്‍ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയുമുണ്ട്. വിഎം ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മലയാള നടന്‍ ലാല്‍ ശ്രദ്ധേയമായ കഥാപാത്രം ചെയ്യുന്നുണ്ട്.

‘റണ്‍ രാജാ റണ്‍’ എന്ന സൂപ്പര്‍ഹിറ്റ് തെലുങ്ക് സിനിമയുടെ സംവിധായകനായ സുജീത്താണ് സാഹോയുടെയും സംവിധാനം നിര്‍വഹിക്കുന്നത്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. ശങ്കര്‍ എഹ്സാന്‍ ലോയ് ത്രയം സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍.മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്.

Top