തീയേറ്ററുകള്‍ ഇളക്കിമറിച്ച് സാഹോ; ഇത് കള്ളന്‍ പോലീസ് കഥ

തീയേറ്ററുകള്‍ ഇളക്കിമറിച്ച് മുന്നേറുകയാണ് പ്രഭാസ് ചിത്രം സാഹോ. ബ്രഹ്മാണ്ട ചിത്രം ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് നായകനാകുന്ന ബഹുഭാഷാചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിലും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

80 കോടി ചെലവില്‍ രണ്ടര വര്‍ഷമെടുത്ത് ഏഴ് രാജ്യങ്ങളിലായി ചിത്രീകരിച്ച സിനിമയില്‍, ശ്രദ്ധ കപൂര്‍, നീല്‍ നിതിന്‍ മുകേഷ്, മഹേഷ് മഞ്ചരേക്കര്‍, ജാക്കി ഷ്‌റോഫ്, ചങ്കി പാണ്ഡേ, മന്ദിര ബേദി, അരുണ്‍ വിജയ്, മലയാളി താരങ്ങളായ ലാല്‍, ദേവന്‍ എന്നിങ്ങനെ വലിയ താരനിരയാണ് അണിനിരക്കുന്നത്.

കള്ളന്‍ – പോലീസ് മത്സരമാണ് സാഹോയുടെ പ്രമേയം. എന്നാല്‍ കള്ളന്‍ – പോലീസ് കളി മാത്രമല്ല, ഇതിനെ ക്രിമിനല്‍ സിന്‍ഡിക്കേറ്റുകള്‍ തമ്മിലുള്ള അധികാര വടംവലിയുടെ പശ്ചാത്തലത്തിലേക്ക് വേരു പറിച്ചു നട്ടിരിക്കുകയാണ് സംവിധായകന്‍.

Top