പ്രഭാസ് ചിത്രം സാഹോയുടെ സംവിധായകന്‍ സുജീത്ത് വിവാഹിതനാകുന്നു

പ്രഭാസ് പ്രധാനവേഷത്തിലെത്തിയ സാഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ധാസംവിയകന്‍ സുജീത്ത് വിവാഹിതനാകുന്നു. പ്രവാളികയാണ് വധു.

കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ വളരെ ലളിതമായാ ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. ഇരുവരും ഹൈദരാബാദ് സ്വദേശികളാണ്. ദന്തഡോക്ടറാണ് പ്രവാളിക.

ഷര്‍വാനന്ദിനെ നായകനാക്കി 2014 ല്‍ ഒരുക്കിയ റണ്‍ രാജ റണ്‍ എന്ന ചിത്രത്തിലൂടെയാണ് സുജീത്ത് സംവിധാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോള്‍ ചിരഞ്ജീവി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രമാണ് ഇദ്ദേഹം സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത്.

Top