സാഹോ; ആദ്യ ദിനം നേടിയത് 130 കോടി രൂപയ്ക്ക് മേല്‍ വരുമെന്ന് നിര്‍മ്മാതാക്കള്‍

പ്രഭാസ് നായകനായ ഏറ്റവും പുതിയ ചിത്രമാണ് സാഹോ. ‘ബാഹുബലി 2: ദി കണ്‍ക്ലൂഷന്’ ശേഷമെത്തിയ പ്രഭാസ് ചിത്രം ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലുമായി വെള്ളിയാഴ്ചയാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. റിലീസ് ദിവസം സാഹോ നേടിയ കളക്ഷനാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

റിലീസ് ദിനമായ വെള്ളിയാഴ്ച നാല് പതിപ്പുകളില്‍ നിന്നുമായി ‘സാഹോ’ നേടിയ ആഗോള ഗ്രോസ് കളക്ഷന്‍ 130 കോടി രൂപയ്ക്ക് മേല്‍ വരുമെന്ന് നിര്‍മ്മാതാക്കള്‍. രണ്ടാംദിനത്തിലെ ആഗോള ഗ്രോസ് കളക്ഷന്‍ 75 കോടിയാണെന്നും നിര്‍മ്മാതാക്കള്‍. അതായത് ആദ്യ രണ്ട് ദിവസംകൊണ്ട് 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് ‘സാഹോ’.

അതേസമയം ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് അന്‍പത് കോടിയോളം വരുമെന്നും കണക്ക് പുറത്തെത്തിയിട്ടുണ്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് പുറത്തുവിട്ട കണക്ക് പ്രകാരം ‘സാഹോ’യുടെ ഹിന്ദി പതിപ്പ് വെള്ളിയാഴ്ച നേടിയത് 24.40 കോടിയാണ്

Top