വിപണിയിലെത്തും മുൻപ് തന്നെ ഇന്ത്യൻ വെബ്‌സൈറ്റിൽ ഇടം പിടിച്ച് ഔഡി S5 സ്‌പോർട്‌ബാക്ക്

ർമ്മൻ ആഢംബര വാഹന നിർമ്മാതാക്കളായ ഔഡിയുടെ ഇന്ത്യൻ വെബ്‌സൈറ്റിൽ, വിപണിയിലെത്തും മുൻപ് തന്നെ സ്ഥാനം പിടിച്ചിരിക്കുകയാണ് S5 സ്‌പോർട്‌ബാക്ക്. നിർമ്മാതാക്കളുടെ സെഡാനിലേക്കുള്ള തിരിച്ചുവരവായിരിക്കുമിത്.  ഇത്തവണ പെട്രോൾ പവർട്രേയിൻ മാത്രമേ വാഹനത്തിൽ ലഭ്യമാവൂ.

2019 ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിൽ പരിചയപ്പെടുത്തിയ S5 സ്‌പോർട്ബാക്കിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായിരിക്കും ഇന്ത്യൻ വിപണിയിൽ എത്തുക. A5 -ന്റെ ഉയർന്ന പെർഫോമെൻസ് പതിപ്പായ S5 -ന് 3.0 ലിറ്റർ ട്വിൻ-ടർബോ V6 എഞ്ചിനാണ് ബ്രാൻഡ് നൽകുന്നത്. ഇത് 349 bhp കരുത്തും 500 Nm പരമാവധി torque ഉം ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിൻ എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായി ജോടിയാകുന്നു. കൂടാതെ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഭാഗമായി ഔഡിയുടെ ക്വാട്രോ ഓൾ വീൽ ഡ്രൈവ് (AWD) സിസ്റ്റവും കമ്പനി വാഗ്ദാനം ചെയ്യുന്നു. മൊത്തത്തിലുള്ള എക്സ്റ്റീരിയർ, ഇന്റീരിയർ ഡിസൈനിന്റെ കാര്യത്തിൽ S5 ഏറ്റവും പുതിയ തലമുറ A5 -ന് സമാനമായി കാണപ്പെടുന്നു. കൂടാതെ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഭാഗമായി ഔഡിയുടെ ക്വാട്രോ ഓൾ വീൽ ഡ്രൈവ് (AWD) സിസ്റ്റവും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഔഡി S5 സ്‌പോർട്‌ബാക്കിനെ ഇന്ത്യൻ വിപണിയിൽ ഒരു കംപ്ലീറ്റ്ലി ബിൾഡ് ഇൻ യൂണിറ്റായി (CBU) ഇറക്കുമതി ചെയ്യാനാണ് നിർമ്മാതാക്കൾ ഉദ്ദേശിക്കുന്നത്, കാറിന് ഏകദേശം ഒരു കോടി രൂപയോളം വില പ്രതീക്ഷിക്കുന്നു.

Top