തമിഴ് സിനിമാ നിര്‍മാതാവ് എസ്. ശ്രീറാം അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് ചിത്രം ബോംബെയുടെ നിര്‍മാതാവ് എസ്. ശ്രീറാം (60) അന്തരിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ബോംബെ, തിരുടാ തിരുടാ, കെ.സുഭാഷ് ഒരുക്കിയ ഛൈത്രം, സാമുറായി തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ എസ്. ശ്രീറാം നിര്‍മിച്ചിട്ടുണ്ട്. ആലയം എന്ന പേരിലായിരുന്നു അദ്ദേഹത്തിന്റെ നിര്‍മ്മാണക്കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. ഒരു നിര്‍മാതാവെന്ന നിലയില്‍ തനിക്ക് ഏറെ സംതൃപ്തി നല്‍കിയ ചിത്രമാണ് ബോംബെ എന്ന് അദ്ദേഹം അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

Top