ശ്രീധരന്‍ പിള്ള മാര്‍ച്ച് നടത്തേണ്ടത് കേന്ദ്ര ബിജെപി ഓഫീസിലേക്ക് : എംഎല്‍എ എസ് ശര്‍മ്മ

ചേര്‍ത്തല: ബിജെപി സംസ്ഥാന അധ്യക്ഷന്‍ എസ് ശ്രീധരന്‍ പിള്ള മാര്‍ച്ച് നടത്തേണ്ടത് കേന്ദ്ര ബിജെപി ഓഫീസിലേക്കാണെന്ന് എസ് ശര്‍മ്മ എംഎല്‍എ.ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത് ബിജെപി നേതാക്കളുടെ ഭാര്യമാരും മക്കളും ബന്ധുക്കളും അംഗങ്ങളായ യങ്ങ് ഇന്ത്യ ലോയേഴ്സ് എന്ന സംഘടനയാണ്.

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കാര്യങ്ങള്‍ വളരെ വ്യക്തമാണ്.ഇത് മറച്ച് വച്ച് ശബരിമലയെ കലാപഭൂമിയാക്കാനാണ് ബിജെപിയുടെ ശ്രമം. വിശ്വാസികളുടെ അവകാശം സംരക്ഷിക്കാന്‍ പോരാടിയിട്ടുള്ളത് പുരോഗമന വാദികളും കമ്യൂണിസ്റ്റുകാരുമാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഇല്ലെങ്കില്‍ ഭരണഘടനാപരമായി സര്‍ക്കാരിന് തുടരാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Top