കേരളത്തിലുള്ള ചിലര്‍ തലച്ചോറില്‍ ‘കൊറോണ’ ബാധിച്ചവര്‍…

ലോകമാകമാനം കൊറോണയെ ചെറുക്കാന്‍ പൊരുതി കൊണ്ടിരിക്കുമ്പോള്‍ തലച്ചോറില്‍ ‘കൊറോണ’ ബാധിച്ച ചിലര്‍ അതിഥി തൊഴിലാളികളെ ഇളക്കിവിട്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് എസ് സതീഷ്. അത്തരത്തിലൊന്നാണ് കോട്ടയം ചങ്ങനാശേരിയിലെ പായിപ്പാട് കണ്ടതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.


പോസ്റ്റിന്റെ പൂര്‍ണരൂപം…

തലച്ചോറില്‍ ‘ കൊറോണ ‘ ബാധിച്ചവര്‍…

ലോകമാകമാനം കൊറോണയെ ചെറുക്കാന്‍ പൊരുതി കൊണ്ടിരിക്കുകയാണ്. എന്നാല്‍ കേരളത്തില്‍ തലയില്‍ കൊറോണ ബാധിച്ച ചിലര്‍ അതിഥി തൊഴിലാളികളെ ഇളക്കിവിട്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് കോട്ടയം ചങ്ങനാശേരിയിലെ പായിപ്പാട് കണ്ടത്.

ഇന്ത്യയിലാദ്യമായി അതിഥി തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തിയ സംസ്ഥാനമാണ് കേരളം. അവരെ അതിഥി എന്ന മാന്യമായ പദപ്രയോഗം കൊണ്ട് ബഹുമാച്ചിച്ച സംസ്ഥാനം.മാന്യമായ കൂലി ലഭിക്കുന്ന സംസ്ഥാനം. കൊറോണയുടെ നിയന്ത്രണ ദിവസം മുതല്‍ ഓരോ മലയാളിക്കും ലഭിക്കുന്നതുപോലുള്ള കരുതല്‍ ഉറപ്പാക്കിയ സംസ്ഥാനം.

ഈ തൊഴിലാളികള്‍ വാടകയ്ക്കായിരുന്നല്ലോ താമസം. രണ്ട് മാസം വാടക വാങ്ങരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഭൂരിപക്ഷം കെട്ടിട ഉടമകളും സ്വീകരിച്ചപ്പോള്‍ ചിലര്‍ക്ക് സുഖിച്ചില്ല എന്ന് കേട്ടിരുന്നു. ചില കേന്ദ്രങ്ങളില്‍ തൊഴിലാളികളെ ഇറക്കിവിടാന്‍ ശ്രമം നടന്ന വാര്‍ത്തയും വന്നിരുന്നു.ഇവരുടെ ഭക്ഷണം ഉറപ്പ് വരുത്തുന്നതിന് കോണ്‍ട്രാക്ടര്‍മാര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് പറഞ്ഞതും ചിലര്‍ക്ക് ദഹിച്ചില്ലത്ര. അസ്വസ്തരായ മുതലാളിമാര്‍ക്ക് പിന്തുണയുമായി മതവര്‍ഗീയ വാദികളും കൂടിയാകുമ്പോള്‍ പായിപ്പാട് മോഡല്‍ ഉണ്ടായതാണോ ? ന്യായമായും അവിടെ നിന്ന് കിട്ടുന്ന വിവരങ്ങള്‍ അതിലേക്ക് വിരല്‍ ചൂണ്ടുന്നു. വളരെ ആസൂത്രിതമായി വാട്‌സപ്പ് സന്ദേശങ്ങള്‍.. ഒത്ത് ചേരേണ്ട സ്ഥലം, സമയം. ബഹളം കൂട്ടിയാല്‍ നാട്ടിലേക്ക് പോകാന്‍ അവസരം കിട്ടുമെന്ന് തെറ്റ് ധരിപ്പിച്ച് ആളെ കൂട്ടുന്നു.ബംഗാള്‍ മുഖ്യമന്ത്രി പ്രത്യേകം ട്രയിന്‍ അയച്ചിട്ടുണ്ട് എന്ന് വരെ ഉള്ള പ്രചരണം നടന്നത്രേ.. എല്ലാം ഷൂട്ട് ചെയ്യാന്‍ വര്‍ഗീയ ചാനല്‍ മാത്രം മുന്‍കൂട്ടി അറഞ്ഞ് സ്ഥലത്ത് തമ്പടിക്കുന്നു…

ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ട പാലായനം നടന്നുകൊണ്ടിരിക്കുമ്പോള്‍ ഇടതുപക്ഷ കേരളത്തിന്റെ ബദല്‍ ആര്‍ക്കൊക്കെയോ ദഹിക്കുന്നില്ല. കൈകോര്‍ത്ത് നില്‍ക്കുന്ന വര്‍ഗീയ വാദികള്‍ക്ക് കേരളം എന്നും അസ്വസ്ഥമായിരിക്കും. അവര്‍ ഇത്തരത്തില്‍ പലതും കാട്ടി കൂട്ടാന്‍ ശ്രമിക്കും. തലച്ചോറില്‍ കൊറോണ ബാധിച്ച പിഴച്ച ജന്മങ്ങളില്‍ നിന്നും ഈ നാടിനെ സംരക്ഷിച്ചേകഴിയു…

എന്നാല്‍ അതിഥി തൊഴിലാളികളെ വാക്കിന്റെ അര്‍ത്ഥം പോലെ കേരളനാട് സംരക്ഷിക്കും…

ലോകത്തെ ഏറ്റവും വലിയ അതിഥി തൊഴിലാളികള്‍ മലയാളികളാണെന്ന ബോധത്തോടെ…

Top