തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് എസ് ശര്‍മ്മ

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ വീണ്ടും മത്സരിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്ന് സിപിഎം നേതാവ് എസ് ശര്‍മ്മ. തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കാന്‍ താല്പര്യം അറിയിച്ചെന്ന വാര്‍ത്തയോട് പ്രതികരിക്കുന്നില്ല. ആര് മത്സരിക്കും ആര് മത്സരിക്കേണ്ട എന്ന പാര്‍ട്ടി തീരുമാനിക്കുമെന്നും ശര്‍മ്മ പറഞ്ഞു.

വൈപ്പിന്‍ മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എയായ എസ് ശര്‍മ അനാരോഗ്യ പ്രശ്‌നം പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നാല്‍ വിജയ സാധ്യത പരിഗണിച്ച് എസ് ശര്‍മയെ തന്നെ വീണ്ടും മത്സരിപ്പിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ ഇന്നത്തെ സെക്രട്ടറിയേറ്റ് തീരുമാനം എടുക്കും.

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് യോഗം അല്പ സമയത്തിനകം തുടങ്ങും. എ. വിജയരാഘവന്റെ സാന്നിധ്യത്തിലാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് ചേരുന്നത്.

Top