അവിശ്വാസ പ്രമേയം മല എലിയെ പ്രസവിച്ചതു പോലെ; പരിഹാസവുമായി എസ് ശര്‍മ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം മല എലിയെ പ്രസവിച്ചതു പോലെയെന്ന് എസ് ശര്‍മ എം.എല്‍.എ. പ്രമേയം അവതരിപ്പിക്കുന്നതിനിടെയാണ് എംഎല്‍എയുടെ പരിഹാസം.

സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി അവിശ്വാസം കൊണ്ടുവരാന്‍ മൂന്ന് കാരണങ്ങളാണ് ഉണ്ടാവുക. സര്‍ക്കാരിന്റെ ജനപിന്തുണ കുറയുകയും പ്രമേയം കൊണ്ടുവരുന്ന കക്ഷിയുടെ ജനപിന്തുണ വര്‍ധിച്ചിരിക്കയും വേണം. പ്രതിപക്ഷത്തിന്റെ അംഗബലം കൂടിയിരിക്കണം. എന്നാല്‍ ഇവിടെ കുറഞ്ഞിരിക്കുകയാണ്. മുന്നണി ബന്ധം ശക്തിപ്പെട്ടിരിക്കണമെന്നതാണ് മറ്റൊരു കാരണം. എന്നാല്‍ ഇതുപോലെ അലങ്കോലമായ മുന്നണി സംവിധാനം പ്രതിപക്ഷത്ത് ഇതിനു മുമ്പുണ്ടായിട്ടില്ലെന്നും എസ് ശര്‍മ പറഞ്ഞു.

Top