ഇഎംസിസി മത്സ്യബന്ധന കരാര്‍ ഉദ്യോഗസ്ഥ വീഴ്ചയെന്ന് എസ് ആര്‍ പി

തിരുവനന്തപുരം: മത്സ്യബന്ധന കരാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയെന്ന് സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള. ഇ.എം.സി.സി യുമായുളള എല്ലാ കരാറുകളും റദ്ദാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

യു ഡി എഫ് ഓരോ ദിവസവും ഓരോ കളളക്കഥകളുമായി വരുന്നു. ഈ വിവാദം ജനം തള്ളിക്കളയും. മത്സ്യ തൊഴിലാളികളെ നിജസ്ഥിതി ബോധ്യപ്പെടുത്തുമെന്നും എസ് ആര്‍ പി വ്യക്തമാക്കി.

അതേസമയം, ആഴക്കടല്‍ മല്‍സ്യബന്ധന കരാറില്‍ ഏര്‍പ്പെടാന്‍ ഉള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് ആര് നല്‍കിയെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ ചോദിച്ചു. മറ്റ് രാജ്യങ്ങളുമായി കരാര്‍ ഏര്‍പ്പെടാന്‍ സംസ്ഥാനം കേന്ദ്രസര്‍ക്കാരിന്റെ അനുവാദം തേടണം. ഒട്ടക പക്ഷിയുടെ നയമാണ് സംസ്ഥാന സര്‍ക്കാരിനെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

Top