അജിത്തിന്റെ അസാന്നിധ്യമല്ല വിഷയം, എനിക്ക് അച്ഛനെ നഷ്ടമായി എന്നതാണ് എസ്.പി ചരൺ

ന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാര ചടങ്ങുകളിൽ നടൻ അജിത് പങ്കെടുക്കാത്തതിന്റെ പേരിൽ ഉയരുന്ന വിമർശനങ്ങളോടു പ്രതികരിച്ച് എസ്പിബിയുടെ മകനും ഗായകനുമായ എസ് പി ചരൺ. എസ് പി ബിയുടെ മരണത്തെ തുടർന്നുണ്ടായ അഭ്യൂഹങ്ങളെക്കുറിച്ച് മാധ്യമങ്ങളോടു സംസാരിക്കവെ, അജിതിന്റെ അസാന്നിധ്യത്തെക്കുറിച്ചു ചോദിച്ചപ്പോഴാണ് ചരണിന്റെ പ്രതികരണം.അജിത് ചടങ്ങിൽ പങ്കെടുക്കാത്തതോ, വിളിക്കാത്തതോ അല്ല ഇവിടുത്തെ വിഷയമെന്നും തന്റെ അച്ഛനെ തനിക്ക് നഷ്ടപ്പെട്ടു എന്നതാണെന്നും ചരൺ പ്രതികരിച്ചു.

എസ് പി ചരണിന്റെ വാക്കുകൾ “ഈ ചോദ്യങ്ങൾക്ക് ഞാൻ എന്തിനു മറുപടി പറയണം. അജിത് എന്റെ നല്ല സുഹൃത്താണ്. അച്ഛനുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. അച്ഛന്റെ മരണത്തിൽ അജിതിന് ദു:ഖമുണ്ടെങ്കിൽ അദ്ദേ​ഹം വീട്ടിലിരുന്ന് ദു:ഖിക്കുന്നുണ്ടാകും. അദ്ദേ​ഹം നേരിട്ട് വന്നോ ഇല്ലയോ എന്നത് എങ്ങനെയാണ് ഇവിടെ വിഷയമാകുന്നത്. എന്നോട് സംസാരിച്ചോ ഇല്ലയോ എന്നത് എങ്ങനെയാണ് വിഷയമാവുന്നത്. അച്ഛന്റെ സംസ്കാര ചടങ്ങിൽ അജിതിന്റെ അസാന്നിധ്യം ഒരു വിഷയമാക്കേണ്ട ആവശ്യമെന്താണ് നിങ്ങൾക്ക്. അതൊന്നും ഇവിടെ വിഷയമേ അല്ല. എനിക്ക് എന്റെ അച്ഛനെ നഷ്ടമായി. ലോകത്തിന് എസ് പി ബിയെ നഷ്ടമായി. ആ ദു:ഖത്തിൽ നിന്ന് കരകയറാൻ ഞങ്ങൾക്ക് സമയം ആവശ്യമാണ്. ദയവായി അതിന് അനുവദിക്കണം”. ചരൺ‌ വ്യക്തമാക്കി.

Top