പ്രിയനെയൊക്കെ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ അദ്ദേഹത്തിന് നല്ല പങ്കുണ്ട്; എസ് കുമാര്‍

1978ല്‍ തിരനോട്ടം എന്ന ചിത്രം പുറത്തിറങ്ങിയപ്പോള്‍ അന്ന് പിറവിയെടുത്തത് ചലച്ചിത്രരംഗത്തേക്കുള്ള രണ്ടുപേരുടെ സുപ്രധാന ചുവടുവയ്പ്പ് കൂടിയാണ്. ഒന്ന് മോഹന്‍ലാല്‍ എന്ന മഹാനടനും മറ്റൊന്ന് ക്യാമറയ്ക്കുപിന്നില്‍ നിന്നും മനോഹരദൃശ്യങ്ങള്‍ ഒപ്പിയെടുത്ത എസ്.കുമാറിന്റെ അരങ്ങേറ്റവും. കിലുക്കം, താളവട്ടം, മിഥുനം, ജോണിവാക്കര്‍, ചിത്രം, അകലെ, ഗുരു, ചിന്താവിഷ്ടയായ ശ്യാമള, മീശമാധവന്‍, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങി ഞാന്‍ പ്രകാശന്‍ വരെ എത്തി നിക്കുന്നു എസ്.കുമാറിന്റെ ക്യാമറകണ്ണുകള്‍.

മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അഭിനയം തുടക്കം മുതല്‍ക്കേ കണ്ടറിഞ്ഞ വ്യക്തി കൂടിയാണ് ഇദ്ദേഹം. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാന്റെ ‘ഉസ്താദ് ഹോട്ടലി’ലെ അഭിനയം കണ്ട് മമ്മൂട്ടിയെ വിളിച്ചതായും അദ്ദേഹം പറഞ്ഞു. ‘ഇനി ദുല്‍ഖറിന്റെ അച്ഛന് അഭിമാനിക്കാം,അവന്‍ മലയാള സിനിമയില്‍ നില്‍ക്കുമെന്ന് ഉറപ്പാണ്. എന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ നീയിത് നേരിട്ട് അവനോട് പറയണമെന്ന് ആഹ്ലാദത്തോടെ പറഞ്ഞയാളാണ് മമ്മൂട്ടിക്ക എന്ന് എസ്.കുമാര്‍ പറയുന്നു.

ഞങ്ങള്‍ തുടക്കത്തിലേ മമ്മൂട്ടിക്ക എന്നാണ് വിളിക്കുന്നത്. പ്രിയനെയൊക്കെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ അദ്ദേഹത്തിന് നല്ല പങ്കുണ്ട്. ഞങ്ങളുടെ ടീമിനെ തുടക്കം മുതല്‍ക്കേ അഭിനന്ദിക്കുന്ന കൂട്ടത്തിലായിരുന്നു മമ്മൂട്ടിക്കയെന്നും എസ് കുമാര്‍ പറയുന്നു.

Top