‘കണകുണ പറയാതെ ദീപ നിഷാന്ത് കലേഷിനോട് മാപ്പു പറയണം’ ; എന്‍.എസ് മാധവന്‍

ns madhavan

കോട്ടയം: യുവ കവി എസ്. കലേഷിന്റെ കവിത മോഷ്ടിച്ചെന്ന ആരോപണം നേരിടുന്ന അധ്യാപിക ദീപാ നിശാന്ത് മാപ്പ് പറയണമെന്ന് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. ‘കണകുണ പറയാതെ ദീപ നിഷാന്ത് കലേഷിനോട് മാപ്പു പറയണം’ എന്ന് എന്‍.എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.

കലേഷ് 2011ല്‍ എഴുതിയ ‘അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ’ എന്ന കവിതയോട് സാമ്യമുള്ള രചനയാണ് എകെപിസിറ്റി മാഗസിനില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദീപ നിശാന്തിന്റെ ചിത്രം സഹിതമാണ് കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എന്നാല്‍ താന്‍ വളരെ നാളുകള്‍ക്ക് മുമ്പ് എഴുതിയ കവിതയാണ് അതെന്നും തെളിവില്ലാത്തതിനാല്‍ നിസ്സഹായ ആണെന്നുമാണ് ദീപ നിശാന്ത് ആരോപണത്തോട് പ്രതികരിച്ചത്.

Top