ചൈന- പാക് പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരേ വിദേശകാര്യ മന്ത്രി

ഡല്‍ഹി: ചൈന- പാകിസ്താന്‍ ബന്ധം കോണ്‍ഗ്രസ് ഭരിക്കുമ്പോഴും ശക്തമായിരുന്നുവെന്ന ചില ചരിത്രങ്ങളുമുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇന്ത്യക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയേയും പാകിസ്താനേയും ഒരുമിച്ചു കൊണ്ടുവന്നൂവെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

1963 ല്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് പാകിസ്താന്‍ നിയമവിരുദ്ധമായി ഷക്സാം താഴ്വര ചൈനക്ക് കൈമാറിയത്. ഇങ്ങനെയും ചില ചരിത്രങ്ങളുമുണ്ട്. 1970 ല്‍ പാക് അധീന കശ്മീരിലൂടെ ചൈന കാരക്കോറം ഹൈവേ നിര്‍മിച്ചു. 2013 ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ് ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴി നിര്‍മിച്ചത്- ജയശങ്കര്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു.

ചൈനയെയും പാകിസ്താനെയും ഒരുമിച്ച് അണിനിരത്തി എന്നതാണ് ഈ രാജ്യത്തെ ജനങ്ങളോട് സര്‍ക്കാര്‍ചെയ്ത ഏറ്റവും വലിയ കുറ്റകൃത്യം. ചൈനയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. വ്യക്തമായ പദ്ധതികളുണ്ട്. അതാണ് അവര്‍ ലഡാക്കിലും ഡോക്ലാമിലും നടപ്പാക്കിയതെന്നുമാണ് രാഹുല്‍ പറഞ്ഞത്.

 

Top