ഇന്ത്യന്‍ വിദേശകാര്യമന്ത്രി ശ്രീലങ്കയില്‍; സാമ്പത്തിക സഹായം നല്‍കുന്നത് ഉള്‍പ്പടെയുളള കാര്യങ്ങളില്‍ ചര്‍ച്ച

കൊളംബോ: ഇന്ത്യന്‍ വിദേശകാര്യമന്ത്രി ശ്രീലങ്കയില്‍ എത്തി. ബിംസ്റ്റെക് രാജ്യങ്ങളുടെ യോഗത്തില്‍ പങ്കെടുക്കാനാണ് എസ് ജയശങ്കര്‍ ശ്രീലങ്കയില്‍ എത്തിയത്. നിലവില്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ ശ്രീലങ്കയ്ക്ക് സഹായം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം വലയുകയാണ് ശ്രീലങ്ക. പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 250 രൂപ കടന്നിരിക്കുകയാണ്. ഭക്ഷണസാധനങ്ങളുടെ വിലയും രാജ്യത്ത് അനിയന്ത്രിതമായി തുടരുകയാണ്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചര്‍ച്ചകള്‍ ശ്രീലങ്കയില്‍ സജീവമായി നടക്കുന്നുണ്ടെങ്കിലും വേണ്ട പരിഹാരങ്ങള്‍ ഇതുവരെ സര്‍ക്കാരിന് മുന്നിലെത്തിയിട്ടില്ല. ശ്രീലങ്കയെ കയ്യയച്ച് സഹായിക്കാനായി മറ്റ് രാജ്യങ്ങളും രംഗത്തെത്തിയിട്ടില്ല. ഇന്ത്യയെയും ചൈനയയെയുമാണ് ശ്രീലങ്ക പ്രതിസന്ധിക്കിടെ പ്രതീക്ഷയോടെ നോക്കുന്നത്.

 

Top