S: Indian spiritual guru’s birthday cake sets Guinness record

ന്യൂയോര്‍ക്ക്: ജന്മദിന കേക്കില്‍ ഏറ്റവും കൂടുതല്‍ മെഴുകുതിരികള്‍ കൊണ്ട് അലങ്കരിച്ച ഭാരതീയ ആത്മീയ ഗുരുവിന്റെ കേക്ക് ഗിന്നസ് ബുക്കില്‍ ഇടം നേടി.72,585 മെഴുകുതിരികള്‍ കൊണ്ടാണ് കേക്ക് അലങ്കരിച്ചിരിക്കുന്നത്.

ഭാരതീയ ആത്മീയ ഗുരുവായ ചിന്മയി കുമാര്‍ ഗോസ് എന്ന ശ്രീ ചിന്മയുടെ എണ്‍പത്തിയഞ്ചാം ജന്മദിനത്തോടു അനുബന്ധിച്ചാണ് യു.എസിലെ ന്യൂയോര്‍ക്കിലുള്ള ശ്രീ ചിന്മയി കേന്ദ്രത്തില്‍ നടന്ന ആഘോഷങ്ങള്‍ക്കായി കേക്കുണ്ടാക്കിയത്.

1964ലാണ് ശ്രീ ചിന്മയി ന്യൂയോര്‍ക്കിലേക്ക് പോയത്. നൂറുപേര്‍ ചേര്‍ന്നാണ് കേക്കുണ്ടാക്കിയത്. ഇവര്‍ തന്നെ 60 ലൈറ്ററുകള്‍ ഉപയോഗിച്ചാണ് കേക്കിലെ മെഴുകുതിരികള്‍ കത്തിച്ചതും. വാനില ഫ്‌ലേവറില്‍ ഉണ്ടാക്കിയ കേക്കിന് രണ്ടടി വീതിയും 80.5 അടി നീളവുമാണ് ഉണ്ടായിരുന്നത്.

40 സെക്കന്റാണ് ഇതിലെ മെഴുകു തിരികള്‍ കത്തി നിന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ കാലിഫോര്‍ണിയയില്‍ മൈക്ക്‌സ് ഹാര്‍ഡ് ലെമണേഡ് നിര്‍മ്മിച്ച 50,151 മെഴുകുതിരികള്‍ നിറഞ്ഞ കേക്കിന്റെ റെക്കോഡാണ് തിരുത്തപ്പെട്ടത്‌.

Top