S-സിഎന്‍ജി കരുത്ത് തെളിയിച്ച് മാരുതി സുസുക്കി

ഭ്യന്തര വിപണിയില്‍ സിഎന്‍ജി-സ്‌പെക്ക് പാസഞ്ചര്‍ വാഹന വില്‍പ്പനയിലും കരുത്ത് തെളിയിച്ച് നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. നിരവിധി മോഡലുകളാണ് ഇന്ന് സിഎന്‍ജി കരുത്തില്‍ ബ്രാന്‍ഡില്‍ നിന്നും വില്‍പ്പനയ്ക്ക് എത്തുന്നത്.

ആള്‍ട്ടോ, സെലെറിയോ, വാഗണ്‍-ആര്‍, എസ്-പ്രസോ, ഈക്കോ, എര്‍ട്ടിഗ, ടൂര്‍ S, സൂപ്പര്‍ കാരി എന്നിവ അതില്‍ ഉള്‍പ്പെടുന്നു. 2020 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ എക്കാലത്തെയും ഉയര്‍ന്ന S-സിഎന്‍ജി വില്‍പന നടത്താന്‍ വിശാലമായ സിഎന്‍ജി കാറുകള്‍ ബ്രാന്‍ഡിനെ സഹായിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷമായി മാരുതി സ്ഥിരമായി S-സിഎന്‍ജി പോര്‍ട്ട്ഫോളിയോ വികസിപ്പിക്കുന്നു. ഡീസല്‍ എഞ്ചിനുകളുടെ അഭാവത്തിന് കൃത്യമായ ബദലാണ് ഇതിലൂടെ കമ്പനി ഒരുക്കുന്നത്.

Top