ഇറാന്‍ നിയന്ത്രിത വ്യോമമേഖലയിലൂടെ പറക്കരുത്; വിമാനക്കമ്പനികള്‍ക്ക്‌ യുഎസ് മു​ന്ന​റി​യി​പ്പ്

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിനു സമീപം അന്തര്‍ദേശീയ വ്യോമമേഖലയിലേയ്ക്ക് കടന്ന അമേരിക്കന്‍ സൈന്യത്തിന്റെ നിരീക്ഷണ ഡ്രോണ്‍ വെടിവെച്ചിട്ടതിനെ തുടര്‍ന്ന് കടുത്ത നിലപാടുമായി യുഎസ്. ഇറാന്റെ നിയന്ത്രണത്തിലുള്ള വ്യോമമേഖലയായ ഹോര്‍മുസ് കടലിടുക്കിനും ഒമാന്‍ ഉള്‍ക്കടലിനും മുകളിലൂടെ പറക്കരുതെന്നാണ് വിമാനക്കമ്പനികളോട് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരവുണ്ടായി മണിക്കൂറുകള്‍ക്കകം ന്യൂജേഴ്‌സി- മുംബൈ സര്‍വീസ് യുണൈറ്റഡ് എയര്‍ലൈന്‍സ് റദ്ദാക്കി.

ഹോര്‍മുസ് കടലിടുക്കിനു സമീപം അന്തര്‍ദേശീയ വ്യോമമേഖലയില്‍ പറന്ന ഡ്രോണാണ് ഇറാനിലെ വിപ്ലവഗാര്‍ഡുകള്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തത്. ഇറാന്‍ മിസൈല്‍ പ്രയോഗിച്ച് ഡ്രോണ്‍ വീഴ്ത്തിയെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചു.

ഇറാന്റെ വ്യോമമേഖലയില്‍ കടന്നതിനെത്തുടര്‍ന്നാണ് തെക്കന്‍ പ്രവിശ്യയായ ഹോര്‍മോസ്ഗനില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ആര്‍ക്യു-4 ഗ്ലോബല്‍ ഹ്വാക്ക് ഡ്രോണ്‍ വീഴ്ത്തിയതെന്ന് ഇറാനിലെ വിപ്ലവഗാര്‍ഡ് വക്താവ് അറിയിച്ചു.അമേരിക്കയ്ക്കുള്ള വ്യക്തമായ മുന്നറിയിപ്പാണിതെന്ന് ജനറല്‍ ഹുസൈന്‍ സലാമി പറഞ്ഞു.ഒരു
രാജ്യവുമായും യുദ്ധത്തിന് ഇറാനു താത്പര്യമില്ല. എന്നാല്‍ തങ്ങള്‍ യുദ്ധത്തിനു സജ്ജരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top