വിമ്പിള്‍ഡന്‍ വനിത കിരീടം എലീന റൈബാകിനയ്ക്ക്

വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം കസാഖിസ്ഥാൻ താരം എലീന റൈബാകിനയ്ക്ക്. ഫൈനലിൽ ട്യൂണിഷ്യൻ താരം ഒൻസ് ജാബെറിനെയാണ് എലീന തോൽപ്പിച്ചത്. സ്കോര്‍ 3–6,6–2,6–2. ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് റൈബാകിന അവിശ്വസനീയ തിരിച്ചുവരവ് നടത്തിയത്.

റഷ്യയെ വിലക്കിയ വിമ്പിള്‍ഡനില്‍ കിരീടമുയര്‍ത്തി കസഖ്സ്ഥാനെ പ്രതിനിധീകരിച്ച റഷ്യക്കാരിയാണ് എലീന. ആദ്യ ഗ്രാന്‍സ്ലാം ഫൈനലിന്റെ സമ്മര്‍ദത്തില്‍ പതറിയ 23കാരിയുടെ തുടക്കം പിഴവുകളോടെയായിരുന്നെങ്കിലും ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് തിരിച്ചുവരവ് നടത്തിയത്.

Top